മാനന്തവാടി:പോലീസ് കസ്റ്റഡിയിൽ നിന്നും ചാടി പോയ പ്രതി പിടിയിലായി. മാനന്തവാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതി രണ്ടേനാൽ കാരക്കുനി ചെറുവയൽ ഉന്നതി ബാബുവാണ് പിടിയിലായത്. ഏപ്രിൽ 13 നാണ് ഇയാൾ മാനന്തവാടി കോടതി പരിസരത്ത് നിന്നും ചാടിപ്പോയത്. തുടർന്ന് ഇതേ ഉന്നതിയിലെ അനിയൻ്റെ വീട്ടിൽ നിന്നും ഇന്നലെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.