കൊയിലാണ്ടി: ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന പന്ത്രണ്ടുവയസ്സുകാരനായ വിദ്യാര്‍ത്ഥി അന്തരിച്ചു. കൊയിലാണ്ടി പെരുവട്ടൂര്‍ താഴെവരൂണ്ട സജിത്-ജിസ്ന ദമ്പതികളുടെ മകന്‍ കാര്‍ത്തിക് ആണ് മരണപ്പെട്ടത്. തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ കാര്‍ത്തികിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന വലിയ പ്രതീക്ഷയിലായിരുന്നു കുടുംബവും ബന്ധുക്കളും നാടും. ഇതിനായി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പ്രത്യേക ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് വലിയ തോതിലുള്ള ധനസമാഹരണ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് വിധി കാർത്തിക്ക്. മരണത്തിന് കീഴടങ്ങിയത്. കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ദ്രുപത് ആണ് കാര്‍ത്തികിന്റെ സഹോദരന്‍.