തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രത്യേക സംഘം അന്വേഷിച്ചേക്കും. പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിൽ. പാറക്കൽ അബ്ദുല്ല എംഎൽഎയുടെ അപേക്ഷ പരിഗണിച്ചാണ് ആലോചന. അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് പാറയ്ക്കൽ അബ്ദുള്ള എംഎൽഎ ആഭ്യന്തരമന്ത്രിയെ കണ്ടിരുന്നു. കേസ് വടകര പൊലീസ് അവസാനിപ്പിച്ചിരുന്നു. കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പാറക്കൽ അബ്ദുല്ല എംഎൽഎ ഇന്നലെയാണ് കത്ത് നൽകിയത്. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്‌ണന്റെ ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പാറയ്ക്കൽ അബ്ദുല്ല ആവശ്യപ്പെട്ടു.

വിഷയത്തിന്റെ ഗൗരവം പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട്, കേസിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും പാറയ്ക്കൽ അബ്ദുല്ല ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.

വിഷയത്തിന്റെ ഗൗരവം പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട്, കേസിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും പാറയ്ക്കൽ അബ്ദുല്ല മീഡിയവണിനോട് പ്രതികരിക്കുകയും ചെയ്തു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞുടപ്പ് കാലത്താണ് ഷാഫി പറമ്പിലിനെതിരെ വിദ്വേഷ പോസ്റ്റുകളായി കാഫിർ സ്ക്രീൻ ഷോട്ടുകൾ എൽഡിഎഫ് പ്രവർത്തകർ പ്രചരിപ്പിച്ചത്.

ഇടത് സൈബർ ഗ്രൂപ്പുകളിലാണ് സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് എന്നാണ് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. 'റെഡ് എൻകൗണ്ടർ' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ റിബേഷ് ആണ് സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. സ്ക്രീൻഷോട്ട് എവിടെനിന്ന് ലഭിച്ചുവെന്ന കാര്യം റിബേഷ് വെളിപ്പെടുത്തിയിട്ടില്ല. റിബേഷിന്റെ ഫോണും ഫൊറൻസിക് പരിശോധനക്ക് അയച്ചിരുന്നു.

സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് 2024 ഏപ്രിൽ 25 ന് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിലാണ്. 'റെഡ് ബറ്റാലിയൻ' എന്ന ഗ്രൂപ്പിൽ നിന്ന് കിട്ടയതെന്ന് അമ്പാടിമുക്ക് സഖാക്കൾ അഡ്മിൻ മനിഷ് പൊലീസിനെ അറിയിച്ചു. ഏപ്രിൽ 25 ഉച്ചക്ക് 2.34നാണ് 'റെഡ് ബറ്റാലിയൻ' ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിട്ടത് അമൽ റാം എന്ന വ്യക്തിയാണ്. റെഡ് എൻകൗണ്ടർ' എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് കിട്ടിയതെന്ന് അമൽ റാം പറഞ്ഞു. റെഡ് എൻകൗണ്ടർ' എന്ന ഗ്രൂപ്പിൽ ഏപ്രിൽ 25ന് ഉച്ചക്ക് 2.13നാണ് റിബേഷ് രാമകൃഷ്‌ണൻ പോസ്റ്റ് ചെയ്തത്.