കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടന്നൽ കുത്തേറ്റു. ഇന്നലെ രാവിലെ കടലിൽ പോകാൻ ഒരുങ്ങുന്ന സമയത്താണ് കടന്നൽ കുത്തേറ്റത്.ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിനായി പോയ രാജ രാജേശ്വരി വള്ളത്തിലെ നാല് മത്സ്യത്തൊഴിലാളികള്‍ക്കാണ് കുത്തേറ്റത്.
കഴുത്തിനും മറ്റും കുത്തേറ്റ മത്സ്യത്തൊഴിലാളികള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വള്ളത്തിന്റെ മുന്‍വശത്തായാണ് കടന്നൽ കൂട്ടമായി നിന്നിരുന്നത് വള്ളം എടുത്തയുടനെ തേനീച്ച കുത്തുകയായിരുന്നു.
മുക്രി കണ്ടി വളപ്പിൽ ദേവദത്തൻ (26) ചെറിയമങ്ങാട് സാജൻ (32) എന്നിവരെയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെസ്ക്യൂ ടീം സ്ഥലത്തെത്തി കടന്നൽ കുട് നശിപ്പിച്ചു.