കോഴിക്കോട്: ദുൽ ഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ ദുൽഹിജ്ജ ഒന്ന് ചൊവ്വാഴ്ചയും ബലിപെരുന്നാൾ ദുൽഹിജ്ജ 10 മെയ് 28 വ്യാഴാഴ്ചയും ആയിരിക്കുമെന്ന്...
സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ കെ.ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് മുഖ്യഖാസിയായ
മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കോഴിക്കോട് ഖാളി നാസർ ഹയ്യ് ശിഹാബ് തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീമുൽഖലീൽ അൽബുഖാരി എന്നിവർ അറിയിച്ചു.