കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,350 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 800 രൂപയുടെ കുറവുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ വില 1,14,800 രൂപയായി കുറഞ്ഞു.
18 കാരറ്റ് സ്വർണത്തിൻ്റെ വിലയിൽ ഗ്രാമിന് 85 രൂപയുടെ കുറവുണ്ടായി. 18കാരറ്റ് സ്വർണത്തിന്റെ വില പവന് 94,320 രൂപയായാണ് കുറഞ്ഞത്. രാജ്യാന്തരവിപണിയിലും സ്വർണവില ഇടിയുകയാണ്. 2.93 ശതമാനം നഷ്‌ടത്തോടെ ഔൺസിന് 4,504 ഡോളറിലാണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.
രാജ്യാന്താര വിപണിയിൽ സ്വർണവില വെള്ളിയാഴ്ച ഈ ആഴ്‌ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു. യുഎസ് ട്രഷറി വരുമാനം വർധിച്ചതും ഡോളർ ഇൻഡക്സിലെ വർധനവും മിഡിൽ ഈസ്റ്റ് യുദ്ധം മൂലം പണപ്പെരുപ്പം വർധിക്കാനുള്ള സാഹചര്യവുമാണ് സ്വർണവിലയിടിക്കുന്ന പ്രധാനഘടകങ്ങൾ.
അതേസമയം, ക്രൂഡോയിൽ വില110 ഡോളറിലേക്ക് അടുക്കുകയാണ്.
ബ്രെന്റ് ക്രൂഡിന്റെ വില 109 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. 3.54 ശതമാനം നേട്ടമാണ് ബ്രെൻ്റ് ക്രൂഡോയിലിന് ഉണ്ടായിരിക്കുന്നത്.