കോഴിക്കോട്: സ്ത്രീകളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി ആറാങ്കണ്ടത്തിൽ അശ്വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഇവരുടെ ബന്ധുക്കൾക്ക് അയച്ചുനൽകുകയായിരുന്നു പ്രതിയെന്നാണ് പരാതി.

സംഭവത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അശ്വിനെ പിടികൂടിയത്. കേസിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.