തിരുവനന്തപുരം: ശ്രീകാര്യത്ത് 17 വയസുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതികൾ.

ഉമർ, ആനന്ദ് എന്നിവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും.

കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും അഭിരാമിന്റെ ഫോണും പ്രതികൾ ഒളിപ്പിച്ചെന്നാണ് വിവരം. ഇത് കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

കേസിലെ പ്രതികളായ 17 വയസുകാരനെയും ഉമറിന്റെ സുഹൃത്ത് ഐശ്വര്യയെയും വൈകാതെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

നാലുപേരും ചേർന്നാണ് ആക്രമണത്തിന്റെ ഗൂഢാലോചന നടത്തിയത് എന്നാണ് കസ്റ്റഡിയിലുള്ള പ്രതികൾ നൽകിയിരിക്കുന്ന മൊഴി.