തലയാട്: താഴെ തലയാടിനും പടിക്കൽവയലിനും മധ്യേ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മുതുകാട് സ്വദേശി ശ്രീരാഗ്, ഉണ്ണികുളം സ്വദേശി അജയ് എന്നിവരാണ് മരിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആനന്ദ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്നുപേർ സഞ്ചരിച്ച KL 56 Z 1052 എന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.