തിരുവനന്തപുരം: എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) എന്നീ പരീക്ഷാ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിണി എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാധ്യാപകർക്ക് ഈ മാസം 21 നകം സമർപ്പിക്കണം. 22 വരെ ഓൺലൈൻ വേരിഫിക്കേഷൻ നടത്താം. ഇതിന്റെ പ്രിന്റൗട്ടും ഫീസും സ്‌കൂളുകളിൽ സമർപ്പിക്കാത്തതും പ്രഥമാധ്യാപകർ ഓൺലൈൻ വെരിഫിക്കേഷൻ നടത്താത്തതുമായ അപേക്ഷകൾ പരിഗണിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിവരങ്ങൾക്ക്: www.pareekshabhavan.kerala.gov.in.