പുതുപ്പാടി:പുതുപ്പാടി കണ്ണപ്പൻക്കുണ്ട് നിലമ്പുർക്കാട് കാടിനോട് ചേർന്ന ഭാഗത്തു തെക്കേക്കര മാമച്ചൻ (മാത്യു )വിന്റെ പശുവിനെയും കിടാവിനെയുമാണ് ഇന്ന് പുലർച്ചെ അജ്ഞാത ജീവി കൊന്ന് പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ തൊഴുത്തിൽ കെട്ടിയിട്ട പശുക്കളെയാണ്  പാതി തിന്ന നിലയിൽ കാണപ്പെട്ടത്.

വിവരം അറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. പരിസരത്ത് ക്യാമറ സ്ഥാപിക്കാൻ നടപടി ആരംഭിച്ചു. എന്നാൽ കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ക്യാമറ സ്ഥാപിച്ച് ജീവിയെ തിരിച്ചറിഞ്ഞ ശേഷം കൂട് സ്ഥാപിക്കുമെന്ന് അധികൃതർ ഉറപ്പു നൽകി.