മടവൂർ: രാംപൊയിൽ യൂണിറ്റി റസിഡൻസ് അസോസിയേഷന്റെ വാർഷികാഘോഷം നടന്നു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അരിയിൽ ഇസ്മായിൽ അധ്യക്ഷത വഹിച്ചു.
കുന്നമംഗലം എസ്.എച്ച്.ഒ എസ്. കിരൺ മുഖ്യപ്രഭാഷണം നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോഷ്മ സുർജിത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.പി നസ്തർ, വി. ഷഖീല ടീച്ചർ, സലിം മടവൂർ, പി.സി ബാലകൃഷ്ണൻ, എം.എം അബ്ദുൽമജീദ്, അനീസ് മടവൂർ, എം. അബ്ദുൽ അസീസ്, ടി.പി രവീന്ദ്രൻ, വി.പി ജമാൽ തുടങ്ങിയവർ ആശംസകൾ നേർന്നു.
എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് റസിഡൻസ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ആഘോഷത്തിന്റെ ഭാഗമായി രാവിലെ സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
അസറുദ്ധീൻ പാറന്നൂർ, റസീൽ സി.കെ, ഷമീം പി.കെ, ബഷീർ എ.കെ, സന്തോഷ് ഇ.കെ, വിനോദിനി എൻ, ഹാജറ പി.പി, ബഷീർ എ, അഫ്സൽ സി.കെ, അനൂപ് കെ.കെ, കാദർ എ, ചന്ദ്രൻ കെ.കെ, നാസ്ബൻ, മുത്തു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ കൺവീനർ എൻ. അജിതൻ സ്വാഗതവും ഫിനാൻസ് കൺവീനർ പി. കരിം മാസ്റ്റർ നന്ദിയും പറഞ്ഞു.