തിരുവനന്തപുരം :ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ 3 വൈകിട്ട് 5 വരെ നീട്ടി. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ ജൂൺ 4, 5, 6 തീയതികളിൽ മാറ്റം വരുത്താം.
നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2025 ഏപ്രിൽ 25 നും 2026 ജൂൺ 6 നും ഇടയിൽ ലഭിച്ചതായിരിക്കണം.) സെറ്റ് പാസ്സാകുന്ന പക്ഷം ഹാജരാക്കണം