കൊടുവള്ളി: 33-ാമത് എസ് എസ്
എഫ് കരുവൻപൊയിൽ സെക്ടർ സാ ഹിത്യോത്സവിൽ 559 പോയിൻ്റ് നേടി കൊടുവൻമുഴി യൂണിറ്റ് ജേതാക്കളായി. 399 പോയിൻറുകൾ നേടിയ കരുവൻപൊയിൽ വെസ്റ്റ് യൂണിറ്റ് രണ്ടാം സ്ഥാനവും 380 പോ യിന്റുകൾ നേടിയ ചുള്ളിയാട്മുക്ക് യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിലെ ഹാദി ഹംദാൻ കലാപ്രതിഭയായും കരുവൻപൊയിൽ വെസ്റ്റ് യു പി വിഭാഗത്തിലെ ഫാത്തിമ നേഹ ഹസ്സിൻ സർഗപ്രതിഭയായും തിരഞ്ഞെടുത്തു.
സമാപന സംഗമം CK മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സെക്ടർ സെക്രട്ടറി അബ്ദുൽ മാജിദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സി എം യൂസഫ് സഖാഫി പ്രാർഥന നിർവഹിച്ചു. എസ്എസ്എഫ് നാഷണൽ എക്സിക്യൂട്ടീവ് അംഗം അഷ്റഫ് ഷഹബാസ് സന്ദേശ പ്രഭാഷണം നടത്തി.
കേരള മുസ്‌ലിം ജമാഅത്ത് മാനിപുരം സർക്കിൾ ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി മാസ്റ്റർ, എസ് വൈ എസ് കൊടുവള്ളി സോൺ ഫിനാൻസ് സെക്രട്ടറി കബീർ മാസ്റ്റർ, എസ് എസ് എഫ് കൊടുവള്ളി ഡിവിഷൻ പ്രസിഡണ്ട് മുബഷിർ നൂറാനി എന്നിവർ സംസാരിച്ചു.
ബഷീർ മുസ്ലിയാർ പ്രാവിൽ, ഹമീദ് മുസ്ലിയാർ, ഡിവിഷൻ സെക്രട്ടറിമാരായ ഫാദി മാനിപുരം, ഫായിസ് തലപെരുമണ്ണ, എന്നിവർ സംബന്ധിച്ചു.
സാഹിത്യോത്സവ് സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് ജുനൈദ് ജൗഹരി സ്വാഗതവും, ഇർഷാദ് കൊടുവൻമുഴി നന്ദിയും പറഞ്ഞു.