ദോഹ / മനാമ |  ഹോര്‍മുസ് കടലിടുക്കിന് സമീപം മൂന്ന് വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഇറാനിയന്‍ എണ്ണ ഉപരോധങ്ങള്‍ക്കുള്ള ഇളവ് യുഎസ് പിന്‍വലിച്ചതോടെ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നു. ബുധനാഴ്ച ബ്രെന്റ് ക്രൂഡിന്റെ വില 5.6% ഉയര്‍ന്ന് ബാരലിന് 78 ഡോളറിലെത്തി ..ഡബ്ലിയു ടി ഐ ഫ്യൂച്ചറുകള്‍ ബാരലിന് 5.9% ഉയര്‍ന്ന് 74.61 ഡോളറിലുമെത്തി. ജൂണ്‍ 23 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്

ചെറിയ ഇടവേളയ്ക്ക് ശേഷം ഇറാനും-അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചതിനെ തുടര്‍നാണ് എണ്ണവില കുതിച്ചുയരാന്‍ കാരണം. ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക കപ്പലായ അല്‍-റെകയ്യാത്ത് , സഊദി അറേബ്യയുടെ എണ്ണ ടാങ്കറും ഉള്‍പ്പെടെ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ തുടര്‍ന്നാണ് നടപടി. യുഎസ് വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ എന്ന് വിശേഷിപ്പിച്ചതിന് മറുപടിയായി ഇറാന്‍ ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു .



ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന്, ഇറാനെതിരെ യുഎസ് ആക്രമണം ആരംഭിക്കുകയും ഇറാനിയന്‍ എണ്ണയ്ക്ക് മേലുള്ള താല്‍ക്കാലിക ഉപരോധം പിന്‍വലിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമായത്