തിരുവമ്പാടി: പുല്ലുരാംപാറ പള്ളിപ്പടിയിലെ താളനാനിയിൽ  ട്രെഡേർസിന്റെ പൂട്ടുപൊളിച്ച് മോഷണം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

രാവിടെ കടയുടമ പ്രിൻസ് താളനാനിയുടെ മകൻ കട തുറക്കാനെത്തിയപ്പോളാണ് മോഷണ വിവരം പുറത്തറിയുന്നത്. ഉടൻ തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും, പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.

150 കിലോ അടയ്ക്ക, 150 കിലോ കുരുമുളക്, 55 കിലോ  കോക്കോ പരിപ്പ്, 50 കിലോ ജാതിക്ക, 30 കിലോ ജാതി പത്രി എന്നിവയാണ് മോഷണം പോയത്.