കൊച്ചി: തുടർച്ചയായി ചാഞ്ചാട്ടത്തിലുള്ള സ്വർണത്തിന് ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14565 രൂപയും പവന് 360രൂപ കുറഞ്ഞ് 1,16,520 രൂപയുമാണ് വില.
ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഇതോടെ ഗ്രാമിന് 14,610 രൂപയും പവന് 1,16,880 രൂപയുമായിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,531.03 ഡോളറായി. 40.45 ഡോളറാണ് കുറഞ്ഞത്. 0.88 ശതമാനമാണ് ഇടിവ്.
ശനിയാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. 1,16,640 രൂപയായിരുന്നു ഒരു പവന്റെ വില.