അമേരിക്ക – ഇറാൻ വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഇതോടെ മാസങ്ങൾ നീണ്ട പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുമെന്നാണ് സൂചന. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നിർബന്ധിതരായെന്നാണ് ഇറാൻ സർക്കാർ മാധ്യമത്തിന്റെ റിപ്പോർട്ട്. സമാധാന കരാർ ജൂൺ 19ന് സ്വിറ്റ്സർലൻഡിൽ വെച്ച് ഒപ്പുവെക്കുമെന്ന് ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു. കരാർ പൂർത്തിയായതായി ട്രംപും സ്ഥിരീകരിച്ചു.
ഇറാൻ ഭാവിയിൽ ആണവായുധം നിർമിക്കില്ലെന്നും യുറേനിയം ശേഖരം അമേരിക്ക പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഭാവിയിൽ ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുകയോ വികസിപ്പിക്കുകയോ ചെയ്യില്ല, ഇറാനിലെ മലനിരകൾക്കിടയിൽ ഒളിപ്പിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പുറത്തെടുത്ത് നശിപ്പിക്കുമെന്നുമാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.