ഈങ്ങാപ്പുഴ: കടകളിൽ വെള്ളവും ചെളിയും കയറി വർഷങ്ങളായി നേരിടുന്ന ദുരിതത്തിന് ഈ മൺസൂണിന് മുൻപെങ്കിലും പരിഹാരം വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പുഴയിലെ മാലിന്യങ്ങൾ എത്രയും പെട്ടെന്ന് കോരി വൃത്തിയാക്കാനും, തെരുവ്-പെട്ടി ഓട്ടോ കച്ചവടക്കാരെ അങ്ങാടിയിൽ നിന്ന് മാറ്റുന്നതിലെ ഉദാസീനത അവസാനിപ്പിക്കാനും അധികൃതർ നടപടി എടുക്കണമെന്ന് ഇന്നലെ ചേർന്ന വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ഈങ്ങാപ്പുഴ ആച്ചി റിസോർട്ടിൽ ചേർന്ന യോഗത്തിൽ തുടർച്ചയായ ഗ്യാസ് വില വർധനവിൽ ആശങ്കയും രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ AVM കബീർ ആശ്വാസ് ധന സഹായ വിതരണം നിർവഹിച്ചു. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷംസു എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി.
യൂണിറ്റ് പ്രസിഡന്റ് ബി. മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഷിഹാബുദ്ധീൻ സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ സുലൈമാൻ വരവ്-ചെലവ് കണക്കുകൾ അവതരിപ്പിച്ചു. യൂത്ത് വിങ് പ്രസിഡന്റ് ജംഷിദ് നന്ദി പറഞ്ഞു.
*2026-28 പുതിയ ഭാരവാഹികൾ*
ജില്ലാ ഉപാധ്യക്ഷൻ റഫീഖ് മാളികയുടെ നിയന്ത്രണത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
*പ്രസിഡന്റ്*: മയൂരി അബു ഹാജി
*ജനറൽ സെക്രട്ടറി*: ബഷീർ AP
*ട്രഷറർ*: സുലൈമാൻ, നാന ഗോൾഡ്
നിയോജക മണ്ഡലം പ്രസിഡന്റ് പ്രേമൻ, ജനറൽ സെക്രട്ടറി ജിൽസ് പെരിഞ്ചേരി, ട്രഷറർ അസ്‌ലം, യൂണിറ്റ് സെക്രട്ടറി മനാഫ്, വനിതാ വിങ് ജില്ലാ വൈസ് പ്രസിഡന്റ് സിംല റഹ്മാൻ, യൂണിറ്റ് സെക്രട്ടറി സൽമ മുഹമ്മദ്, യൂത്ത് വിങ് സെക്രട്ടറി അഡ്വ. ഷമീം എന്നിവർ ആശംസകൾ അർപ്പിച്ചു. നിയുക്ത സെക്രട്ടറി ബഷീർ AP നന്ദി പറഞ്ഞു.