കോഴിക്കോട്: യുഡിഎഫ് മന്ത്രി സഭയിൽ മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിമാർ ഉണ്ടാവും.പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, എൻ.ഷംസുദ്ദീൻ, പി.കെ ബഷീർ എന്നിവർ മന്ത്രി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എം.എ റസാഖ് മാസ്റ്റർ, പാറക്കൽ അബ്ദുല്ല, എ.കെ.എം അഷ്‌റഫ് എന്നിവരിൽ ഒരാൾ കൂടി മന്ത്രിയായേക്കും.

ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിമാരാണ് ഉണ്ടായിരുന്നത്. അതേ സ്ഥിതി തുടരുമെന്നാണ് യുഡിഎഫ് നേതൃത്വവുമായി നടത്തിയ പ്രാഥമിക ചർച്ചയിലെ ധാരണ. ഇന്ന് വൈകീട്ട് നടക്കുന്ന യുഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാവും. 22 എംഎൽഎമാരാണ് മുസ്‌ലിം ലീഗിനുള്ളത്. കോൺഗ്രസ് കഴിഞ്ഞാൽ യുഡിഎഫിലെ ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള രാഷ്ട്രീയ പാർട്ടിയും മുസ്‌ലിം ലീഗാണ്.