പേരാമ്പ്ര: പേരാമ്പ്രയിൽ ബസിനടിയിൽപ്പെട്ട് മധ്യവയസ്കന് ദാരുണാന്ത്യം. പേരാമ്പ്ര മരുതേരി ചീരാമ്പത്ത് ജബ്ബാർ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം.

ചെമ്പ്ര റോഡ് ജംഗ്ഷനിലൂടെ നടന്ന് പോകുന്നതിനിടെ ചക്കിട്ടപാറയിലേക്ക് പോകുകയായിരുന്ന ബസിനടിയിലകപ്പെടുകയായിരുന്നു. ബസിന്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങിയതോടെ ജബ്ബാർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.