പാലക്കാട്: ടിവി റിമോട്ട് നൽകാത്തതിൽ പ്രകോപിതനായി 13 കാരൻ ജീവനൊടുക്കി. മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകൻ പ്രദോഷ് ആണ് മരിച്ചത്.
സഹോദരൻ ടിവിയുടെ റിമോട്ട് നൽകാത്തതിൽ പ്രകോപിതനായതോടെയാണ് സംഭവമെന്നാണ് വിവരം. വീടിന്റെ മുകൾ നിലയിൽ ഹാളിലെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തച്ചമ്പാറ ഇസാഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 11.30 ന് ആണ് സംഭവം.