പുതുപ്പാടി: ഓഗസ്റ്റ് 15 മുതൽ പ്രവർത്തനക്ഷമാകുന്ന അടിവാരം ബസ് സ്റ്റാൻഡിലെ സർവീസുകളുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് പ്രധാന മാറ്റത്തിന് ധാരണയായി.

അടിവാരം വരെ മാത്രം സർവീസ് നടത്തുന്ന ബസ്സുകൾക്ക് ടൗണിൽ യാത്രക്കാരെ ഇറക്കാനും അവിടെ നിന്ന് ആളുകളെ കയറ്റി ബസ് സ്റ്റാൻഡിലേക്ക് പോകാനും അനുമതി നൽകും.

നിലവിലെ ക്രമീകരണപ്രകാരം അടിവാരത്തേക്ക് സർവീസ് നടത്തുന്ന മുഴുവൻ ബസ്സുകളും അടിവാരം ബസ് സ്റ്റാന്റിൽ സർവീസ് അവസാനിപ്പിച്ച് അവിടെ നിന്ന് മാത്രം യാത്ര ആരംഭിക്കണമായിരുന്നു. ഇത് സാധാരണക്കാരായ യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന പൊതുജന അഭിപ്രായം കണക്കിലെടുത്താണ് മാറ്റം.

വിഷയത്തിൽ യു.ഡി.എഫ്. അടിവാരം മേഖലാ നേതാക്കളായ അസീസ് കണലാട്,ശരീഫ് വികെ,ജാഫർ ആലുങ്കൽ, വി കെ താജു , രാജു പുലിയല്ലുങ്കൽ,ഗഫൂർ ഓതിയോത്ത് തുടങ്ങിയവർ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാകുഴിയുമായി നടത്തിയ ചർച്ചയിലാണ് അനുകൂല തീരുമാനമുണ്ടായത് 

പൊതുജനങ്ങൾക്ക് യാതൊരുവിധ യാത്രാബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിൽ പുതിയ ബസ് സ്റ്റാന്റിന്റെ പ്രവർത്തനം ഏകോപിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനൽകി.