കൊച്ചി: വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. കങ്ങരപ്പടി വേലത്തി കുളത്തിൽ കുളിക്കാനിറങ്ങിയ 16 വയസുള്ള രോഹിത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ രോഹിത് നീന്തുന്നതിനിടെ വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്നു.