പയമ്പ്ര: അരുണോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ മെയ് 15 ന് ആരംഭിച്ച വായനാക്കളരി ബാലവേദി ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ മേഖല സമിതി കൺവീനർ കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

കെ. സി ഭാസ്കരൻ, ഹരിപ്രിയ എന്നിവർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാടക, സീരിയൽ, സിനിമ നടൻ ബിജു എം.ജി. മുഖ്യാതിഥി ആയിരുന്നു. ക്യാമ്പിനോടനുബന്ധിച്ച് ബാലവേദി അംഗങ്ങൾ തയ്യാറാക്കിയ ബാലമാസിക വാർഡ് അംഗം മുനീർ വട്ടക്കണ്ടി പ്രകാശനം ചെയ്തു. ആറാം വാർഡ് അംഗം സരിത തച്ചോറക്കൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. 

ചടങ്ങിൽ കെ. ബാലകൃഷ്ണൻ നായർ, പി. ശ്രീനിവാസൻ നായർ, ശശികല പുനപ്പോത്തിൽ, അനിഷ സുധേഷ്, ലിമിഷ ബിജു എന്നിവർ ആശംസകൾ നേർന്നു.

വായനയുടെയും സർഗാത്മകതയുടെയും ലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.