അത്തോളി: അത്തോളിയില്‍ കൊലക്കേസ് പ്രതിയായ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുറ്റ്യാടി ചീക്കുന്ന് സ്വദേശി അഖിലാണ് മരിച്ചത്. ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

ഇന്ന് രാവിലെയാണ് സംഭവം. അത്തോളിയിലെ പെണ്‍സുഹൃത്തിന്റെ വീട്ടിലാണ് അഖിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

2023ല്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് അഖിലിനെതിരെയുള്ളത്. സംശയത്തിന്റെ പേരില്‍ ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് അഖിലിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അത്തോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.