നാദാപുരം: പതിമൂന്ന് വയസുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് 11വർഷം തടവും 20000 രൂപ പിഴയും വിധിച്ചു.പേരാമ്പ്ര എടവരാട് തെക്കേ വീട്ടിൽ താമസിക്കും കൂത്താളി,കല്ലൂര് ഈർപ്പനക്കൽ കുഞ്ഞബ്ദുള്ള (62) എന്നയാളെയാണ്നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ.കെ.മേനോൻ ശിക്ഷിച്ചത്.
പേരാമ്പ്ര പഞ്ചായത്തിലെ എരവട്ടൂർ എന്ന സ്ഥലത്ത് പ്രതിയുടെ വീട്ടിലെ ഷെഡ്‌ഡിലും വാട്ടർ ടാങ്കിന് അടുത്ത് വച്ചും ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയായ പിഴ സംഖ്യ അതിജീവിതക്ക് നൽകാൻ കോടതി ആവശ്യപ്പെട്ടു. പ്രതിയെ മലപ്പുറം തവനൂർ ജയിലിലേക്കയച്ചു.
പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം നടത്തിയത് സബ് ഇൻസ്പെക്ടർ പി.ഷമീർ,എ എസ് ഐ ശ്രീജ എന്നിവരാണ്.പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 8 സാക്ഷികളെ വിസ്തരിക്കുകയും 12രേഖകൾ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. ലെയ്സൺ ഓഫീസർ ആയ എ .എസ്. ഐ.ഷാനി.പി.എം പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.