മലപ്പുറം: മങ്കടയില്‍ ഇടിമിന്നലേറ്റ് മരിച്ച നാല് പേരും വിദ്യാർഥികൾ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ആറ് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ട് പേര്‍ കൊണ്ടു പോകുന്ന വഴി മരിച്ചു. രണ്ട് പേര്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. പുതുക്കുടി വെള്ളിലമലയില്‍ അലിയുടെ മകന്‍ റഹീസ്(20), കൂരിമണ്ണില്‍ പുത്തന്‍വീട്ടില്‍ സെയ്തലവിയുടെ മകന്‍ ബഹാസ്(18), ആലിക്കപറമ്പില്‍ അസീസിന്റെ മകന്‍ സിയാദ്(18), നിസാറിന്റെ മകന്‍ ഫഹദ്(22) എന്നിവരാണ് മരിച്ചത്.

റോഷൻ, ഇഷ്ഹാത്ത്, സൽമാനുൽ ഫാരിസ് എന്നിവരാണ് ചികിത്സയില്‍ തുടരുന്നത്. ആനക്കയം പഞ്ചായത്തിലെ പന്തല്ലൂർ ഹിൽസ് വ്യൂ പോയിൻറായിലാണ്അപകടം. ഏഴ് പേരാണ് ഇടിമിന്നലേല്‍ക്കുമ്പോള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്.

നാളെ മങ്കട കോഴിക്കോട്ടു പറമ്പ് തസ്കർ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനമുണ്ടാവും. ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കും. നാളെ രാവിലെ ഏഴ് മണിക്ക് തന്നെ പോസ്റ്റ്മാര്‍ട്ടം നടപടികള്‍ തുടങ്ങും