പാലക്കാട്: പൊലീസിനെതിരെ ഭീഷണിപ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. എൽഡിഎഫ് പ്രവർത്തകരോട് മാന്യതവിട്ട് പെരുമാറിയാൽ നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്ന് ഇഎൻ സുരേഷ്ബാബു പറഞ്ഞു. ഇഡിയെ ആക്രമിച്ചത് സാമ്പിൾ വെടിക്കെട്ട് മാത്രം. പൂരം കാണാൻ കിടക്കുന്നതെയുള്ളുവെന്നും സുരേഷ് ബാബു പറഞ്ഞു.
ഗുണ്ടായിസം കാണിക്കാൻ പൊലീസുകാർ മെനക്കെട്ടാൽ അതിനെ അടിച്ചൊതുക്കാൻ എൽഡിഎഫിന് കരുത്തുണ്ട്. മുമ്പ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ പൊലീസിനെ ആക്രമിക്കുന്ന സംഭവമുണ്ടായിട്ടുണ്ട്. ഇന്നലെ ബാരിക്കേഡ് മറിച്ചിട്ടതിനാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്.