ഇറാനുമായുള്ള സൈനിക നീക്കങ്ങളിൽ അമേരിക്കയ്ക്കുണ്ടായ സാമ്പത്തിക ബാധ്യതകൾ പെന്റഗൺ മറച്ചുവെക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞയാഴ്ച പെന്റഗൺ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളേക്കാൾ നാലിരട്ടി അധികമാണ് യഥാർത്ഥ നഷ്ടമെന്ന് സിഎൻഎൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പെന്റഗണിന്റെ ആഭ്യന്തര വിലയിരുത്തലുകളെ കുറിച്ച് വ്യക്തമായ ധാരണയുള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ വെളിപ്പെടുത്തൽ.

യുദ്ധത്തിനായി ഇതുവരെ 25 ബില്യൺ ഡോളർ ചിലവായെന്നാണ് പെന്റഗൺ അവകാശപ്പെടുന്നത്. എന്നാൽ ഇതിൽ പല പ്രധാന ചിലവുകളും ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇറാന്റെ പ്രത്യാക്രമണത്തിൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇവയുടെ പുനർനിർമ്മാണ ചിലവുകൾ ഔദ്യോഗിക കണക്കിൽ പെടില്ല.നശിച്ചുപോയ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾക്കും യുദ്ധസാമഗ്രികൾക്കും പകരമുള്ള ചിലവുകൾ കൂടി കണക്കിലെടുക്കുമ്പോൾ മൊത്തം ബാധ്യത 40 മുതൽ 50 ബില്യൺ ഡോളർ വരെയാകുമെന്ന് ഇവർ വെളിപ്പെടുത്തി. 

യഥാർത്ഥ കണക്കുകൾ മറച്ചുവെച്ച് പെന്റഗൺ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ആരോപിച്ചു. എക്സിലൂടെ (X) നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം അമേരിക്കയെ രൂക്ഷമായി വിമർശിച്ചത്.

"യുദ്ധത്തിന് 25 ബില്യൺ ഡോളർ മാത്രമേ ചിലവായുള്ളൂ എന്ന പെന്റഗണിന്റെ അവകാശവാദം പച്ചക്കള്ളമാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സഹായിക്കാനുള്ള നീക്കങ്ങളിലൂടെ അമേരിക്കയ്ക്ക് ഇതിനകം 100 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്." - അബ്ബാസ് അറാഖ്ചി

ഇറാന്റെ പ്രത്യാക്രമണത്തിൽ അമേരിക്കയുടെ സൈനിക സുരക്ഷാ സംവിധാനങ്ങൾക്കേറ്റ തിരിച്ചടി ലോകത്തിന് മുന്നിൽ സമ്മതിക്കാൻ വാഷിംഗ്ടൺ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ അമേരിക്കൻ നികുതിപ്പണം അനാവശ്യമായി ചിലവഴിക്കുകയാണെന്ന വിമർശനവും