തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിൽ താളനാനി ട്രേഡേഴ്സ്‌സിൽ നിന്ന് മലഞ്ചരക്ക്  സാധനങ്ങൾ മോഷിടിച്ച സംഘത്തിലെ വാഹനവും ഡ്രൈവറും പൊലീസിന്റെ പിടിയിലായി.

മണ്ണാർക്കാട് സ്വദേശി മോഹനൻ (46) പൊറ്റ ശ്ശേരി, അടയ്ക്ക രാജു (49)കിഴക്കുവീട്ടിൽ കൂടരഞ്ഞി എന്നിവർ നരത്തെ പിടിയിലായിരുന്നു. ഇവരെ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത‌പ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്. 

വയനാട് അമ്പലവയൽ സ്വദേശി തവരക്കുന്നമ്മൽ അഷ്റഫ് അലി (54)ന്റെ വാഹനത്തിലാണ് മോഷണസാധനങ്ങൾ കടത്തിയത്. 

രാത്രി കടയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. 150 കിലേ അടയ്ക്ക, 150 കിലോ കുരുമുളക്. 55 കിലോ  കൊക്കോ പരിപ്പ്, 50 കിലോ ജാതിക്ക,30 കിലോ ജാതിപത്രി എന്നിവയാണ് മോഷ്ടിച്ചത്. 

പിന്നീട് സ്‌കൂട്ടറിൽ ഇവകടത്തി വഴിക്കടവ് പാലത്തിന് സമീപമുള്ള കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു വച്ചു. അടുത്ത ദിവസം അഷ്റഫ് അലിയുടെ ഗുഡ്‌സ് വാഹനം വരുത്തി. 3 പേരും ഇതിൽ സാധനം കയറ്റി അമ്പല വയലിലെ കടയിൽ വിൽപന നടത്തുകയായിരുന്നു. 

വാഹനവും കസ്‌റ്റഡിയിൽ എടുത്തു. 

പ്രതികളെ തൊണ്ടിമുതലും പൊലീസ് സംഭവ സ്‌ഥലത്ത് കൊണ്ടുവന്ന് പോലീസ് തെളിവെടുത്തു.

പൊലീസ് ഇൻസ്പെക്ടർ കെ. പ്രശാന്ത്, എസ്ഐ ജെയ്‌സൻ ദേവസ്യ, സീനിയർ സിപിഒമാ രായ എം.സുഭാഷ്, എ.ജി.സുമേഷ്, കെ.സുബീഷ്, ഡ്രൈവർ ഫൈസൽ എന്നിവരാണ് കേസ്  അന്വേഷിച്ചത്. പ്രതികളെ റിമാൻഡ്  ചെയ്തു.