താമരശ്ശേരി: വാവാട് ഇരുമോത്ത് സിറാജുദ്ധീൻ ഹയർ സെക്കണ്ടറി മദ്രസയിൽ കഴിഞ്ഞ ദിവസം കള്ളൻ കയറി. മദ്രസയുടെയും നഴ്സറിയുടെയും ഓഫീസുകളുടെ പൂട്ടും വാതിലും തകർത്താണ് അകത്ത് പ്രവേശിച്ചത്. അകത്തെത്തിയ കള്ളൻ മദ്രസയിലെ സിസിടിവി ക്യാമറയും ഓഫ് ചെയ്തിട്ടുണ്ട്. അലമാരകളും മേശകളും മറ്റ് വസ്തുക്കളും വാരിവലിച്ചിട്ട നിലയിലാണ് കണ്ടത്. 

എന്നാൽ മദ്രസയിൽ പണം സൂക്ഷിക്കാത്തതിനാൽ വലിയ നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന് അൻസാറുദ്ധീൻ സംഘം പ്രസിഡണ്ട് വി. അബ്ദുൽ മജീദ് പറഞ്ഞു. സംഭവത്തിൽ കൊടുവള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അതേസമയം മഴക്കാലമായതോടെ കള്ളൻമാരുടെ ശല്യം കടകളിലും വീടുകളിലും ആരാധനാലയങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും വർധിച്ച് വരികയാണെന്ന് ഇരുമോത്ത് മഹല്ല് ജനറൽ സെക്രട്ടറി വെള്ളറ അബ്ദു പറഞ്ഞു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.