കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ വിജയാഘോഷങ്ങൾക്കായി വീട്ടിൽ അനധികൃതമായി നിർമ്മിച്ച പടക്കശേഖരം പോലീസ് പിടികൂടി. കണ്ണൂര്‍ എടക്കാട് മേപ്പൊയ്യിലിലെ ഒരു വീട്ടിൽ നിന്നാണ് വൻതോതിൽ ഗുണ്ട് പടക്കങ്ങൾ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പടക്ക നിർമ്മാണം നടത്തിയ നാണു എന്നയാൾ ഒളിവിൽ പോയി. സംഭവത്തില്‍ എടക്കാട് പൊലീസ് കേസെടുത്തു.