തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം.പിണറായി ഇടപെട്ടാണ് അംഗത്വം പുതുക്കിയത.് പാര്‍ട്ടി അംഗത്വം പുതുക്കിയത് മൂന്നു വര്‍ഷത്തിനു ശേഷം.അംഗത്വം നല്‍കിയത് തിങ്കളാഴ്ച.പുതുക്കി നല്‍കാന്‍ എം വി ഗോവിന്ദന് നിര്‍ദ്ദേശം നല്‍കിയത് പിണറായി വിജയന്‍ നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു.

2020ല്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതിരുന്നത്. 2022 മുതല്‍ ബിനീഷിന് സിപിഎം അംഗത്വമില്ലായിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചിലാണ് ബിനീഷ് കോടിയേരിക്ക് അംഗത്വമുണ്ടായിരുന്നത്.

2023ല്‍ കര്‍ണാടക ഹൈക്കോടതി കേസിന്റെ തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്തതു മുതല്‍ പാര്‍ട്ടിയിലേക്കു തിരിച്ചുവരാനുള്ള ശ്രമം ബിനീഷ് നടത്തിയിരുന്നു. ഇതിനായി ബിനീഷ് നല്‍കിയ അപേക്ഷകള്‍ പരിഗണിച്ച സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്വം നല്‍കുന്നതു സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനു ശുപാര്‍ശകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ആലോചിച്ചു തീരുമാനമെടുക്കാമെന്ന മറുപടിയാണു ലഭിച്ചുകൊണ്ടിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ മുന്‍പന്തിയിലുള്ള ബിനീഷിന്റെ അംഗത്വം പുതുക്കി നല്‍കാത്തത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.