ദോഹ : മേഖലയിൽ നിലനിൽക്കുന്നസംഘർഷ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എല്ലാ സമുദ്രയാന പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവെക്കാൻ ഗതാഗത മന്ത്രാലയം ഉത്തരവിട്ടു.ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും കണക്കിലെടുത്താണ് ഈ മുൻകരുതൽ നടപടി.മന്ത്രാലയം സോഷ്യൽമീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ചെറിയ ബോട്ടുകൾ, ടൂറിസ്റ്റ് കപ്പലുകൾ, സ്വകാര്യ യാനങ്ങൾ, ജെറ്റ് സ്കീകൾ എന്നിവയുടെ സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചു.പരമ്പരാഗതവും ആധുനികവുമായ എല്ലാത്തരം മത്സ്യബന്ധന ബോട്ടുകൾക്കും കടലിൽ പോകുന്നതിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.അതേസമയം,അന്താരാഷ്ട്ര സമുദ്ര കരാറുകളുടെ വ്യവസ്ഥകൾക്ക് വിധേയമായി, നിലവിലുള്ള ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുന്ന കപ്പലുകളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.