നാദാപുരം : നിയന്ത്രണം വിട്ട കാര്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. നാദാപരത്തെ ലാകോസ് എന്ന സ്ഥാപനത്തിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്.
കടയില്‍ ആളില്ലാത്ത സമയമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സാധാരണ രാത്രി വൈകിയും സ്ഥാപനം പ്രവര്‍ത്തിക്കാറുണ്ട്. കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.