തിരുവനന്തപുരം: ഒരു പൊതു മേഖലാ സ്ഥാപനവും സ്വകാര്യവൽക്കരിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ബജറ്റിൽ എവിടെയാണ് കരിമണൽ ഖനനം സ്വകാര്യവൽകരിക്കും എന്ന് പറഞ്ഞതെന്നും ഇല്ലാ കഥകളാണ് പ്രചരിപ്പിക്കുന്നതെന്നും ബജറ്റ് ചർച്ചയുടെ മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
വാക്കുമാറുകയോ യൂടേൺ അടിക്കുകയോ യുഡിഎഫ് ചെയ്യില്ല. സപ്ലൈകോയെ സർക്കാർ സബ്സിഡി സഹായം ഇല്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന വിധത്തിലാക്കും. എല്ലാം അടച്ചുപൂട്ടുകയല്ല ചെയ്യാൻ പോകുന്നത്. കെഎസ്ഇബിയും കെഎസ്ആർടിസിയും നവീകരിക്കും. കഴിഞ്ഞ സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാർ എവിടെയൊക്കെ പരാജയപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം ബദൽ നിർദേശങ്ങൾ മുന്നോട്ടുവച്ചു. ധവളപത്രം രാഷ്ട്രീയ വിമർശനമല്ല. കേരളത്തിൻ്റെ ഭാവിയെ കെട്ടിപ്പടുക്കാനുള്ള ആധികാരിക രേഖ. ഭാവിയിൽ എന്തുചെയ്യണമെന്ന കൃത്യമായ ദിശാബോധമാണ് ബജറ്റ് മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.