കോഴിക്കോട്: ഓടുന്ന ട്രെയിനിന്റെ പടിയില്‍ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് ഇടതുകാല്‍ മുട്ടിനു താഴെ നഷ്ടമായി. മാഹി അഴിയൂര്‍ സ്‌കൂളിനു സമീപം അന്‍സാറിനാണ് (38) ഗുരുതര പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ തിരുവനന്തപുരം- മംഗലാപുരം ഏറനാട് എക്സ്പ്രസില്‍ നിന്നാണ് അന്‍സാര്‍ വീണത്.
ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനില്‍ എത്താറായപ്പോഴാണ് ഇയാള്‍ ട്രെയിനില്‍ നിന്ന് വീണത്. ഉടന്‍ റെയില്‍വേ പൊലീസും റെയില്‍വേ സംരക്ഷണ സേനയുമെത്തി തുടര്‍ നടപടി സ്വീകരിച്ചു.
108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയിലെത്തിക്കുകയായിരുന്നു. കാല്‍പാദം ട്രാക്കില്‍ നിന്നും കിട്ടിയിരുന്നു. അന്‍സാറിനൊപ്പം കാല്‍പാദവും ആശുപത്രിയിലെത്തിച്ചു.