റിയാദ്: സൗദി അറേബ്യയിലെ മഹായിലില്‍ മലപ്പുറം വേങ്ങര ചെങ്ങാനി സ്വദേശി നിര്യാതനായി.  മുജീബ് ഇടയാട്ട് (40) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 19 വര്‍ഷത്തോളമായി സഊദിയില്‍ പ്രവാസ ജീവിതം നയിച്ചുവവരികയായിരുന്നു.

മഹായില്‍ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മഹായില്‍ ഖബര്‍ സ്ഥാനില്‍ തന്നെ മറവ് ചെയ്യും. മഹായില്‍ കെ.എം.സി.സി പ്രവര്‍ത്തകരായ സെക്രട്ടറി ഷമീര്‍, അഷ്‌റഫ്, ഗഫൂര്‍, ജാഫര്‍ ബാഖവി തുടങ്ങിയവര്‍ ആണ് പരിപാലനത്തിനും മറ്റു സഹായങ്ങള്‍ക്കുമായി മുന്നിലുള്ളത്.

പരേതനായ കുഞ്ഞാലാന്‍ ഹാജി ചെങ്ങാനിയാണ് പിതാവ്. ഭാര്യ: അസ്‌നത്ത്, നാലുമക്കളുണ്ട്.