മൂടാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂടാടി സ്വദേശി മരിച്ചു. മൂടാടി കാരഞ്ചേരി കെ എം നാരായണൻ ആണ് മരണപ്പെട്ടത്. എഴുപത്തിയഞ്ചു വയസ്സായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മൂടാടി ടൗണിൽ നിന്നും ഇരുചക്രവാഹനം തട്ടിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

ഭാര്യ: പരേതയായ നാരായണി.

മക്കൾ: സദാനന്ദൻ, ഷൈബു.

മരുമക്കൾ: നിഷ, വിജിത.

സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണാരൻ, ചാത്തു, നാരായണി, മാത.