കൊയിലാണ്ടി: എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികള്‍ക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ക്യാഷ് അവാര്‍ഡും ബഹുമതി പത്രവും മെമെന്റോയും നല്‍കും.

നിശ്ചിത ഫോറത്തില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം മത്സ്യത്തൊഴിലാളി പാസ്ബുക്ക് പകര്‍പ്പ്, കുട്ടികളുടെ ബാങ്ക് പാസ്ബുക്കിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റ് പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഫിഷറീസ് ഓഫീസുകളില്‍ എത്തിക്കണം.

അവസാന തീയതി: മെയ് 22 വൈകീട്ട് നാലുമണി. ഫോണ്‍: 0495 2383782.