പേരാമ്പ്ര: പേരാമ്പ്ര- മേപ്പയ്യൂര്‍ റൂട്ടില്‍ കാഞ്ഞിരമുക്കില്‍ ബുള്ളറ്റ് പിക്കപ്പ് വാനില്‍ ഇടിച്ച് അപകടം. അപകടത്തിൽ ബുള്ളറ്റ് യാത്രക്കാര്‍ക്ക് പരിക്ക്.

 

ഇന്ന് വൈകീട്ട് 3.40 തോടെയാണ് സംഭവം. പേരാമ്പ്ര ഭാഗത്ത് നിന്നും വരുന്ന പിക്കപ്പ് വാനും മേപ്പയ്യൂര്‍ ഭാഗത്തും നിന്നും പോകുന്ന ബുള്ളറ്റുമാണ് അപകടത്തില്‍പ്പെട്ടത്. ബുള്ളറ്റ് എതിര്‍ദിശയില്‍ സഞ്ചരിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

പരിക്കേറ്റ ബുള്ളറ്റ് യാത്രക്കാരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.