വടകര: മയ്യന്നൂരിൽ പോക്സോ കേസ് പ്രതിക്ക് വെട്ടേറ്റു. മയ്യന്നൂർ സ്വദേശി തട്ടാറത്ത് മീത്തൽ നാസറിനാണ് വെട്ടേറ്റത്. കൈക്കും കഴുത്തിനുമാണ് പരിക്ക്.
ദിവസങ്ങൾക്ക് മുമ്പാണ് ഇയാളെ പോക്സോ കേസിൽ വടകര പോലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡിലായിരുന്ന ഇയാൾ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ടത്. അതിജീവിതയുടെ ബന്ധുവാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ ഇയാളെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസ്സുകാരി പെൺകുട്ടിയെ, കടയുടെ ഉടമസ്ഥനായ നാസർ പീഡിപ്പിച്ചു എന്നാണ് കേസ്.