കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ഇന്ന് നിർണായക ദിനം. സിംഗിൾ ബെഞ്ച് വിധിയെ ചോദ്യം ചെയ്തുള്ള പിണറായിയുടെ ഹരജി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും.
തങ്ങളുടെ വാദം കേൾക്കാതെയുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവും, വിജിലൻസിന്റെ എഫ്ഐആറും, ഇഡിയുടെ ഇസിഐആറും നിലനിൽക്കില്ലെന്നാണ് പിണറായിയുടെ പ്രധാന വാദം.
സുപ്രീംകോടതി വിമർശനത്തിന്റെ പശ്ചാത്തലത്തിൽ ഡിവിഷൻ ബെഞ്ച് തീരുമാനത്തിൽ വലിയ ആകാംക്ഷയാണ്. ജസ്റ്റിസ് നടരാജൻ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
പിണറായി വിജയന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകർ തന്നെയാണ് ഹൈക്കോടതിയിലും ഹാജരാവുക.
കേസിൽ വിജിലൻസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവർ അപ്പീൽ നൽകിയത്.