കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വർധിച്ചത്.
നിരക്ക് ഉയർന്നതോടെ ഒരു ഗ്രാം സ്വർണത്തിന് 13,195 രൂപയും ഒരു പവൻ സ്വർണത്തിന് 1,05,560 രൂപയുമായി. ഇക്കാര്യം കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
ഇന്നലെ പവന് 50 രൂപ വർധിച്ച് 1,05,080 രൂപയിലായിരുന്നു വ്യാപാരം. അവിടെ നിന്നാണ് ഇന്ന് വീണ്ടും ഉയർന്ന നിരക്കിലേക്ക് എത്തിയത്. അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങളാണ് കേരളത്തിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 220 രൂപ എന്ന നിരക്കിലാണ് വ്യാപാരം.