മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലിൽ മദ്യലഹരിയിൽ അതിവേഗത്തിലെത്തിയ കാർ സ്കൂട്ടറിലിടിച്ച് അധ്യാപകൻ മരിച്ചു. ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശിയായ ഷറഫുദ്ദീനാണ് മരിച്ചത്.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ച സ്കൂട്ടറിലേക്ക് മലപ്പുറം പറപ്പൂർ സ്വദേശി അക്ബർ അലി ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷറഫുദ്ദീന്റെ ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ഹബീബിന് പരിക്കേറ്റിട്ടുണ്ട്.
മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി ജീവഹാനി വരുത്തിയതിന് കാർ ഓടിച്ചിരുന്ന അക്ബർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.