കോഴിക്കോട് :എലത്തൂർ സർക്കിൾ പരിധിയിലെ 136 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. ന്യൂനതകൾ കണ്ടെത്തിയ 29 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകുകയും രണ്ട് സ്ഥാപനങ്ങൾക്കെതിരെ കേസ് നടപടികൾ ആരംഭിക്കുകയും 6 സ്ഥാപനങ്ങൾ താൽക്കാലികമായി അടപ്പിക്കുകയും ചെയ്തു. 123 സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
തലക്കുളത്തൂർ പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകളിലെയും കുടിവെള്ള സാംപിളുകൾ ശേഖരിച്ച് പരിശോധിച്ചു. മത്സ്യ വിൽപനശാലകളിൽ നിന്ന് മുപ്പതോളം സാംപിളുകൾ ശേഖരിച്ച് പരിശോധിക്കുകയും ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്തു. സ്‌കൂളുകളിലെയും അങ്കണവാടികളിലെയും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്കായി ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് ഫുഡ് സേഫ്റ്റി ഓഫിസർ സി.എ.വിമൽ അറിയിച്ചു.