നാദാപുരം: വളയത്ത് പതിനാറുകാരനെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ആറുപേർക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി വളയം പോലീസ് കേസെടുത്തു.

വളയം പുളിയാവിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിനിരയാക്കി എന്നാണ് പരാതി. സ്കൂളിൽ പോകാൻ കുട്ടി തുടർച്ചയായി മടി കാണിച്ചതിനെ തുടർന്ന് വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.

കേസിൽ ഉൾപ്പെട്ടവർ പ്രദേശവാസികളാണെന്നാണ് വിവരം. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.