മക്ക: അടുത്ത വർഷത്തേക്കുള്ള ഇന്ത്യ-സൗദി ഹജ്ജ് കരാർ തിങ്കളാഴ്ച ജിദ്ദയിൽ ഒപ്പുവെക്കും. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുക്കുക. ആറാമത് ഹജ്ജ് ഉച്ചകോടിക്കും പ്രദർശനത്തിനും നാളെ തുടക്കമാകും.

നാല് ദിവസം നീണ്ടുനിൽക്കുന്ന ഹജ്ജ് ഉച്ചകോടിക്കും പ്രദർശനത്തിനുമാണ് നാളെ തുടക്കമാവുക. ഇന്ത്യ ഉൾപ്പെടെ 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും നയതന്ത്ര ഉദ്യോഗസ്ഥരും പ്രതിനിധികളും സമ്മേളനത്തിനെത്തും. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു കഴിഞ്ഞ ദിവസം ജിദ്ദയിൽ എത്തിയിരുന്നു.

ഇത്തവണയും ഇന്ത്യയിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം തീർത്ഥാടകർക്കായിരിക്കും ഹജ്ജിന് അവസരം ലഭിക്കുക. ഇന്ത്യയെക്കൂടാതെ വിവിധ രാജ്യങ്ങളും ഉച്ചകോടിയിൽ ഹജ്ജ് കരാറിൽ ഒപ്പുവെക്കും. ഹജ്ജിന് വിവിധ സേവനങ്ങൾ നൽകുന്ന 500-ലധികം കമ്പനികളും ഉച്ചകോടിയുടെ ഭാഗമാകും. തീർത്ഥാടകരുടെ സേവനത്തിനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെയും നൂതന ആശയങ്ങളുടെയും പ്രദർശനവും ഒരുക്കുന്നുണ്ട്.