സുൽത്താൻ ബത്തേരി: ദേശീയപാത 766-ൽ കല്ലൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി മുഹമ്മദ് ഷാദുൽ (27) നാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം. മുത്തങ്ങ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിർദിശയിൽ വരികയായിരുന്ന ലോറിയും തമ്മിൽ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷാദുലിനെ ആദ്യം ബത്തേരിയിലെ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.